എന്‍റെ ഓര്‍മയില്‍ ഒരു നരകം എരിഞ്ഞിറങ്ങുന്നു
എന്‍റെ കാഴ്ചകളുടെ ഉണ്മാദങ്ങള്‍ ഇവിടെ തീര്‍ന്നെങ്കില്‍
എന്‍റെ കേള്‍വിയുടെ തരളതകള്‍ ഇവിടെ കൊഴിഞ്ഞു വീനെങ്കില്‍
എന്‍റെ സ്വകാര്യതകളുടെ കൊടും കാടുകള്‍ കത്തിയമര്‍ന്നെകില്‍.
കരള്‍ പറിഞ്ഞുപോയ ശരീരം പോലെ
പ്രണയജലം ഇറങ്ങിയ പുഴ പോലെ എന്‍റെ മനസ്സും..
എത്ര കാലം എടുതുകാനും ഒരു പുഴ ഇത്ര ജലം ശേഖരിയ്ക്കാന്‍..
ഒടുവില്‍ ഒഴുകിയെത്തുമ്പോള്‍ സംഗമിക്കാന്‍ ഒരു കടലില്ലാതെ
ഗര്‍ഭം പേറിയ ചെറു ചാലുകളെയും കൈവഴികളെയും
ഭൂമി വിഴുങ്ങിയപ്പോള്‍ ഇറ്റുവീണ
പുഴയുടെ കണ്ണീരത്രേ തീരങ്ങളില്‍ ചരലുകളായി ഉറഞ്ഞു കിടക്കുന്നത്.
അവളെ കാത്തുവെച്ച അറകളില്‍ നിലാവിന്റെ
ലുബ്തത നിഴല്‍ വിരിയ്ക്കുന്നു
യോദ്ധാവിന്റെ ശവകുടീരങ്ങള്‍ ആകാനോ
വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങളുടെ പോര്‍നിലങ്ങള്‍? ..
പ്രണയത്തിന്റെ കൊടിയ്ക് കീഴില്‍
വൈരുധ്യങ്ങളുടെ ഒരു ഖോഷയാത്ര അരങ്ങുതകര്‍ക്കുന്നു!!
എന്നെത്തേടി വന്ന അധിതിയ്ക്ക് നിലവറയോരുക്കാന്‍
ചോന്നൊലിയ്ക്കുന്ന കുടിലിന്റെ അധിപന് എങ്ങനെ കഴിയാന്‍.
പ്രണയത്തിന്റെ ഗുരുത്വാകര്‍ഷണം എപ്പോഴും
തീരത്ത് നിന്ന് കടലിലെയ്ക്കത്രേ ..
അപ്പോള്‍ കരളില്‍ ഉണര്‍ന്ന ഉണ്മാദങ്ങള്‍
തിരകളിലെ ഇത്തിരി മണലില്‍ കളം വരയ്ക്കുമോ
എന്‍റെ പൌരുഷത്തിന്റെ സിരകളില്‍ ഇപ്പോഴും
തിളങ്ങുന്ന ഒരു കുഞ്ഞു നക്ഷത്രമുണ്ട്.
തിരി കെട്ടു കത്തുന്ന വിളക്കിന്റെ,
വെളിച്ചത്തിയ്ക്ക് വരാനുള്ള അവസാന ശ്രമമത്രേ
ആ കുഞ്ഞുതാരകവും അതിലെ ഇളം നിലാവും.
നിന്‍റെ വര്‍ണനകളെ നീണ്ട വാക്കുകളില്‍ നിന്നും മോചിപ്പിച്
കവിതയുടെ ഇത്തിരി വെട്ടത്തില്‍ കുറ്റിയടിച്ച് കെട്ടുമ്പോള്‍
കെട്ടുപോകുമോ നമ്മുടെ പ്രണയത്തിന്റെ നറും ഗന്ധം
കവിതയുടെ കള്ളികളില്‍ തെളിയുന്ന വാക്കുകളുടെ
ഈ അപഥ സഞ്ചാരം തീരുന്നത് എന്നായിരിക്കും
കവിതയ്ക്ക് വേണ്ടി ഞാന്‍ കൊള്ളയടിച്ച
നിന്റെ പ്രണയത്തിന്റെ പ്രതിബിംബത്തെ എറിഞ്ഞുടയ്ക്കട്ടെ ഞാന്‍
ഒന്നില്‍ നിന്നും ആയിരമായി ഉയിര്‍ത്തെഴുന്നേല്‍പിക്കാന്‍..
ശേഷം ഒരു ഒറ്റവരി കവിതയ്ക്കടിയില്‍ ആയിരം
മഴതുള്ളികള്‍ നനഞ്ഞ് ആയിരം ആത്മക്കളായി
നമുക്ക് പുനര്‍ജനിക്കാം.
എന്നിട്ട് നിന്‍റെ മോതിരവിരല്‍ മുറിച്ചു ഞാന്‍ സമ്മാനിക്കും
എന്നെ തഴുകിയ ആ വിരലുകള്‍ വില്പനയ്ക്ക് വെച്ചവര്‍ക്ക്.
കാമുകനെ കവിയാക്കിയതിനുള്ള സമ്മാനമാനിതെന്നു പറയാം
No comments:
Post a Comment