Thursday, November 25, 2010

പ്രണയപര്‍വം


വേദനിക്കുമ്പോള്‍ ജനിക്കുന്നതാണ് കവിതയെങ്കില്‍
കവികളെ എനിയ്ക്ക് ഭ്രമമാണ്.
പ്രണയിക്കുമ്പോള്‍ ലഭിക്കുന്നതാണ് വേദനയെന്കില്‍
പ്രണയം എന്‍റെ ശീലമാണ്.
അങ്ങനെ കവിതയും വേദനയും കണ്ടുമുട്ടുന്നത്
കടല്തീരതനെന്കില്‍
ഞാന്‍ വെറുക്കുന്നു തീരത്ത്‌ നിന്നുള്ള മടക്കത്തെ..
കടലിനെ ഉപമിച്ചു പ്രണയകവിതയെഴുതിയ വിഡ്ഢിയെ
കടല്‍ കൊണ്ട് പോയി ഭക്ഷിച്ചു കാണുമോ?
പ്രണയഭംഗത്തിന്‍റെ കണ്ണീരുകള്‍
കടല്‍ തീരങ്ങളിലത്രേ വീഴെണ്ടാത്
എന്ത് കൊണ്ട് എന്റെ പ്രനത്തിന്റെ
നിരാശകള്‍ കടല്‍ തീരത്തെ കണ്ണീരണിയിച്ചില്ല.
തിരകള്‍ കണ്ടു കാണും അവളുടെ കണ്ണിലെ
പിടികൊടുക്കാത്ത നിഗൂഡ ഭാവങ്ങള്‍.
അവന്‍റെ പ്രണയം തിന്നു വിശപ്പടക്കിയ
അവളുടെ കണ്ണില്‍ നിന്നും പോയ രശ്മികളില്‍
ഒരെണ്ണം അങ്ങ് ചക്രവാലഗളില്‍ ഒരു മിന്നലായി പടര്‍ന് കേറി
അന്നവന്‍ ആദ്യമായി കടല്‍ തീരങ്ങളെ കാമിച്ചു.
വിഷാദം ഊറ്റാന്‍ ഊക്കോടെ വന്ന തിരമാലകള്‍
നാണിച്ചു തല താഴ്ത്തി.
സംമാനമെന്നോണം തിരകള്‍ നനവ്‌ പടര്‍ത്തിയ
ആ സായന്തനത്തില്‍ അവര്‍ പ്രണയപുസ്തകത്തിനു
തീ കൊളുത്തുന്ന തിരക്കിലായിരുന്നു..
എന്തിനാവും കാമുകന്മാര്‍ വേര്‍പാടുകള്‍ തിരകളില്‍
കണ്ണീര്‍ പൊഴിച്ച് കൊണ്ടാടുന്നത്.
തിരകളിലല്ലേ മടങ്ങി വരവിന്റെ ആവേശം കത്തിപടരുന്നത്.
പ്രണയിനികളുടെ കണ്ണീരാവും കടല്‍ വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയത്.
ഈ അവിഹിത ബന്ധമാവാം അവരുടെ കടല്സ്നേഹത്തിന്റെ രഹസ്യം
ഓളങ്ങള്‍ നിലയ്ക്കുവോളം തീരങ്ങളെ പ്രണയിക്കുന്ന
കടലിനെ, അന്നാദ്യമായി അവന്‍ പ്രാണനില്‍ ചേര്‍ത്ത് വെച്ചു.
പ്രണയത്തിന്റെ ആത്മരഹസ്യം പറഞ്ഞുതന്നവള്‍ക്ക്
കൊടുക്കാന്‍ കരമണ്ണിന്റെ
കരളുരപ്പുള്ള വാക്കുകളല്ല കടല്‍ മണ്ണിന്റെ നൈര്‍മല്യം
തുളുമ്പുന്ന സാന്നിധ്യമാണ് അവന്‍ കാത്തു വെച്ചത്
വിരഹത്തിന്റെ നിമിഷങ്ങള്‍ പോലും അവളില്‍ നിന്നിരന്നു വാങ്ങി
കണ്ണീരുകൊണ്ട് കോട്ട പണിയുന്ന മാന്ത്രികനെയാവുമോ
അന്നവള്‍ കടല്‍ തീരത്ത് പ്രതീക്ഷിച്ചത്‌.
അതോ അടുത്ത രംഗത്തേയ്ക്ക് വേണ്ട ആടകള്‍
അളവുകള്‍ സഹിതം പറഞ് കേള്‍പ്പിക്കാനാണോ
അവള്‍ എന്നെ ക്ഷണിച്ചതെന്ന് തോന്നും.
ഏതു വേഷവും ചേരുന്ന ഒരസാധാരണ വേദിയില്‍
കാലങ്ങള്‍ അവളോടൊപ്പം ആടിയപ്പോള്‍
എങ്ങനെ കൂട്ടാതിരിയ്ക്കും എന്നെ, തുടര്‍ന്നുള്ള വേദികളില്‍.
എന്‍റെ പക്കലാണല്ലോ അവളുടെ മനസ്സിന്റെ അഴകളവുകള്‍,
അവളുടെ ഹൃദയത്തിലെ ചോര വീണ പാടുകള്‍,
അവളുടെ കാമത്തിന്റെ അനന്തതകള്‍.
വേര്‍പാടിന്റെ തത്വശാസ്ത്രങ്ങള്‍ അവളെ അറിയിക്കുന്ന തിരക്കില്‍
എന്‍റെ ഹൃദയവും ഒന്ന് തേങ്ങിയോ ..
ഇല്ല!!ആ നിമിഷങ്ങളില്‍ അവളുടെ കാമത്തിന്റെ കയ്യെഴുത്ത് പ്രതി
തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവന്‍.
തിരകളുടെ നാണം കണ്ടില്ലെന് നടിക്കാന്‍ എന്താവും അവനെ പ്രേരിപ്പിച്ചത്‌
വിയര്‍പ്പു മണികളോ,ഉമിനീരിന്റെ നനവോ,
അതോ പുതുമഴപോലത്തെ അവളുടെ ഗന്ധമോ.

ഒരരുവി പുഴയെ അണിയിക്കാന്‍ മറന്നത്.


എന്‍റെ ഓര്‍മയില്‍ ഒരു നരകം എരിഞ്ഞിറങ്ങുന്നു
എന്‍റെ കാഴ്ചകളുടെ ഉണ്മാദങ്ങള്‍ ഇവിടെ തീര്‍ന്നെങ്കില്‍
എന്‍റെ കേള്‍വിയുടെ തരളതകള്‍ ഇവിടെ കൊഴിഞ്ഞു വീനെങ്കില്‍
എന്‍റെ സ്വകാര്യതകളുടെ കൊടും കാടുകള്‍ കത്തിയമര്‍ന്നെകില്‍.
കരള്‍ പറിഞ്ഞുപോയ ശരീരം പോലെ
പ്രണയജലം ഇറങ്ങിയ പുഴ പോലെ എന്‍റെ മനസ്സും..
എത്ര കാലം എടുതുകാനും ഒരു പുഴ ഇത്ര ജലം ശേഖരിയ്ക്കാന്‍..
ഒടുവില്‍ ഒഴുകിയെത്തുമ്പോള്‍ സംഗമിക്കാന്‍ ഒരു കടലില്ലാതെ
ഗര്‍ഭം പേറിയ ചെറു ചാലുകളെയും കൈവഴികളെയും
ഭൂമി വിഴുങ്ങിയപ്പോള്‍ ഇറ്റുവീണ
പുഴയുടെ കണ്ണീരത്രേ തീരങ്ങളില്‍ ചരലുകളായി ഉറഞ്ഞു കിടക്കുന്നത്.
അവളെ കാത്തുവെച്ച അറകളില്‍ നിലാവിന്റെ
ലുബ്തത നിഴല്‍ വിരിയ്ക്കുന്നു
യോദ്ധാവിന്റെ ശവകുടീരങ്ങള്‍ ആകാനോ
വെട്ടിപ്പിടിച്ച സാമ്രാജ്യങ്ങളുടെ പോര്‍നിലങ്ങള്‍? ..
പ്രണയത്തിന്റെ കൊടിയ്ക് കീഴില്‍
വൈരുധ്യങ്ങളുടെ ഒരു ഖോഷയാത്ര അരങ്ങുതകര്‍ക്കുന്നു!!
എന്നെത്തേടി വന്ന അധിതിയ്ക്ക് നിലവറയോരുക്കാന്‍
ചോന്നൊലിയ്ക്കുന്ന കുടിലിന്റെ അധിപന് എങ്ങനെ കഴിയാന്‍.
പ്രണയത്തിന്റെ ഗുരുത്വാകര്‍ഷണം എപ്പോഴും
തീരത്ത്‌ നിന്ന് കടലിലെയ്ക്കത്രേ ..
അപ്പോള്‍ കരളില്‍ ഉണര്‍ന്ന ഉണ്മാദങ്ങള്‍
തിരകളിലെ ഇത്തിരി മണലില്‍ കളം വരയ്ക്കുമോ
എന്‍റെ പൌരുഷത്തിന്റെ സിരകളില്‍ ഇപ്പോഴും
തിളങ്ങുന്ന ഒരു കുഞ്ഞു നക്ഷത്രമുണ്ട്.
തിരി കെട്ടു കത്തുന്ന വിളക്കിന്റെ,
വെളിച്ചത്തിയ്ക്ക് വരാനുള്ള അവസാന ശ്രമമത്രേ
ആ കുഞ്ഞുതാരകവും അതിലെ ഇളം നിലാവും.

നിന്‍റെ വര്‍ണനകളെ നീണ്ട വാക്കുകളില്‍ നിന്നും മോചിപ്പിച്
കവിതയുടെ ഇത്തിരി വെട്ടത്തില്‍ കുറ്റിയടിച്ച് കെട്ടുമ്പോള്‍
കെട്ടുപോകുമോ നമ്മുടെ പ്രണയത്തിന്റെ നറും ഗന്ധം

കവിതയുടെ കള്ളികളില്‍ തെളിയുന്ന വാക്കുകളുടെ
ഈ അപഥ സഞ്ചാരം തീരുന്നത് എന്നായിരിക്കും
കവിതയ്ക്ക് വേണ്ടി ഞാന്‍ കൊള്ളയടിച്ച
നിന്റെ പ്രണയത്തിന്റെ പ്രതിബിംബത്തെ എറിഞ്ഞുടയ്ക്കട്ടെ ഞാന്‍
ഒന്നില്‍ നിന്നും ആയിരമായി ഉയിര്‍ത്തെഴുന്നേല്‍പിക്കാന്‍..
ശേഷം ഒരു ഒറ്റവരി കവിതയ്ക്കടിയില്‍ ആയിരം
മഴതുള്ളികള്‍ നനഞ്ഞ് ആയിരം ആത്മക്കളായി
നമുക്ക്‌ പുനര്‍ജനിക്കാം.
എന്നിട്ട് നിന്‍റെ മോതിരവിരല്‍ മുറിച്ചു ഞാന്‍ സമ്മാനിക്കും
എന്നെ തഴുകിയ ആ വിരലുകള്‍ വില്പനയ്ക്ക് വെച്ചവര്‍ക്ക്.
കാമുകനെ കവിയാക്കിയതിനുള്ള സമ്മാനമാനിതെന്നു പറയാം

Sunday, November 21, 2010

മഴ മേഖങ്ങള്‍ കാറ്റിനോട് മന്ത്രിച്ചത്

എനിക്കു വേണം നമ്മുടെ പ്രണയത്തിന്റെ പേറ്റന്റ്

നിന്റെ കണ്ണുനീരില്‍നിന്നും

ഉപ്പു വാറ്റാന്‍..

മാറില്‍ തൂവിയ വിയര്‍പ്പിന്റെ തുള്ളികള്‍

സ്ഫാടികങ്ങള്‍ ആക്കാന്‍..


എനിയ്ക്ക് വേണം നമ്മുടെ കാമത്തിന്റെ പകര്‍പ്പകവാശം

നിന്റെ ത്വക്കിന്റെ സംഗീതം ചെവിയോര്‍ക്കാന്‍..

നിന്റെ ഉമിനീരിന്റെ നനവ് എന്റെ അധരത്തില്‍ പടര്‍ത്താന്‍..

അതെന്റെ ജീവന്റെ വളമായെങ്കിലോ..

തരുമോ എനിയ്ക്ക്‌ നിന്റെ തരളമായ നോട്ടങ്ങളെ

കാഴ്ച മങ്ങുന്ന പാഴ്നിലങ്ങളില്‍ എനിയ്ക്ക് വേണ്ടി

ഒരുവേള ഒന്ന് കണ്ണ് ചിമ്മിയാലോ..


വേണ്ടിവരും എനിയ്ക്ക് നിന്റെ സാമര്‍ധ്യങ്ങളെ

പോരിന്റെ പുതിയ സമവാക്യങ്ങളില്‍

ഇടറി നില്‍ക്കാതെ പുതിയ അടവുകളിലെയ്ക്ക് മുന്നേറാന്‍


കഴിയുമോ നിന്റെ ശൃങ്കാരങ്ങളെ എന്നോടൊപ്പം

പറഞ്ഞയക്കാന്‍..

എന്‍റെ തണുത്ത ഉണ്മാദങ്ങള്‍ക്ക്

അതൊരുപക്ഷേ തീ കൊളുത്തിയെക്കും..


വേണം എനിയ്ക്ക്‌ നിന്റെ കുസൃതികളെ

ചിരി മായുന്ന രാവുകളില്‍ എന്‍റെ ഓര്‍മക്കൂട്ടില്‍

മോചനമില്ലാത്ത തടവുപുള്ളിയാക്കാന്‍..


എനിയ്ക്ക് തന്നെ വേണം

നിന്റെ ചിരിയുടെ മന്താരക്കുലകള്‍

എന്‍റെ ചില്ലലമാരയിലെ വിനിമയ മൂല്യമില്ലാത്ത നിധിയായി..


മറ്റാര്‍ക്കു നല്‍കും നീ, എന്റെ കൌതുകത്തിന്റെ

നോട്ടം പേറുന്ന നിന്‍റെ കയ്യിലെ കടുകുമണി പോലത്തെ

മറുകും...അതിന്മേല്‍ തെറിച്ചു നില്‍ക്കുന്ന കറുത്ത രോമങ്ങളും..


തരുമോ എനിയ്ക്ക് വേണ്ടി നീ നിര്‍മിച്ച വാക്കുകളും

അതിലിരംബിയ പ്രണയത്തിന്റെ പുത്തന്‍ ലിപികളും..

എന്റെ എഴുത്തിന്റെ കാന്‍വാസില്‍ അത് നിറങ്ങള്‍ ചാലിച്ചെനെ..



സൂക്ഷിച്ചു വെച്ചോട്ടെ ഞാന്‍ നിന്‍റെ ചുംബനങ്ങളെ

മനസ്സില്‍ ആയിരം സൂര്യന്മാര്‍ ഒരുമിച്ചു കത്തുന്ന വേളയില്‍

മാനത്തുനിന്നു അവ മഴത്തുള്ളികളായി പെയ്തു വീണെങ്കില്‍..


താഴിട്ടു പൂട്ടട്ടെ ഞാന്‍ നിന്‍റെ സന്ദേഹങ്ങള്‍..

അറിവിന്റെ ആകാശത്തു അവ എനിയ്ക്ക് വേണ്ടി

പുതു നിലാവിന്റെ ചാല് കീറും..


എടുത്തോട്ടെ ഞാന്‍ നിന്‍റെ കാമനകളെ

നിരാശയുടെ ആത്മഹത്ത്യാ മുനമ്പില്‍

എനിയ്ക്ക് വേണ്ടി അവ ഒരു കയം തീര്‍ത്തെയ്ക്കും

ഒടുവിലത്തെ പിടച്ചിലിലും എന്‍റെ സ്ഥൂല ശരീരം

കത്തുന്നത് നിന്‍റെ മാറിലെ ചൂടേറ്റായിരിക്കും..


വിഴുങ്ങട്ടെ നിന്നെ ഞാന്‍ ..

പ്രണയം തണല്‍ വിരിക്കുന്ന ഹരിത വനങ്ങളില്‍

നിന്‍റെ പ്രാണനും കൊണ്ട് കുതിച്ചു പായും ഞാന്‍

വൈകി വരുന്ന വസന്തതെയും കാത്ത്..

നിന്‍റെ പ്രണയം തിന്നു വിശപ്പടക്കി..


കൈമാറൂ നിന്റെ ആധികള്‍

ഉത്ക്കണ്ടകള്‍...

നമുക്കൊരു പോളിസികൂടി എടുക്കാം

എന്നിട്ടു മതി സ്വപ്നങ്ങള്‍


Tuesday, November 9, 2010

ഒഴുകുന്ന ലാവയിലേയ്ക്ക് ഒരു മഞ്ഞു കണം പതിയ്ക്കുമ്പോള്‍.



കാമുകനായിരുന്നു അയാള്‍...
പ്രണയത്തിന്‍റെ വിഷ ദംശനം ഏറ്റ്
ജീവിതത്തിലും ഉന്മാദം ചാര്‍ത്തിയവന്‍
കാമത്തിന്റെ കാണാക്കയങ്ങളില്‍
പ്രണയിനിയുമായി മുങ്ങി താഴ്ന്നവന്‍
പ്രണയത്തിന്‍റെ ഗന്ധമായിരുന്നു അവന്റെ സ്ഥൂലമായ ശരീരത്തിന്
അവന്‍ നട്ടു പാകിയ സ്നേഹത്തിന്റെ തണല്‍ മരത്തിനു പിന്നില്‍ നിന്ന് ലോകം
അവരെ നോക്കി കണ്ണു ചിമ്മി
അവളുടെ ചുംബനമാണ് അവനെ ഏറെ വേദനിപ്പിച്ചത്
ഓരോ ചുംബനത്തിന് ശേഷവും തന്‍റെ ശരീരത്തില്‍ നിന്ന് പിന്‍വാങ്ങുന്ന
വിടര്‍ന്നു വികസിച്ച അവളുടെ കണ്പോലകളിലെ
ഇടതൂര്‍ന്ന പീലികള്‍ക്കുള്ളില്‍ ഇരുന്ന്‍ ദൈവം നെടുവീര്‍പ്പിട്ടു.
ഈ സമയം അവന്‍ ആകാശത്തേയ്ക്ക് രോഷത്തോടെ നോക്കി
തിളങ്ങുന്ന നക്ഷത്രങ്ങളായി അവരുടെ ചുംബനങ്ങള്‍
ആകാശത്തു മിന്നി തെളിഞ്ഞു.
പ്രണയിനികളുടെ ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന
മാലാഖമാര്‍ ആകാശത്തു പറന്നു നടക്കുന്നുണ്ടത്രേ!!
പ്രണയിക്കുന്ന വിദ്യയില്‍ മിടുക്കരായിരുന്ന നാം,
തിളയ്ക്കുന്ന പകലുകളില്‍ പരസ്പരം ഇറ്റിച്ച ,
വിയര്‍പ്പിന്റെ വിഷചാലുകള്‍ മായ്ച്ചുകളയാന്‍
കാലം മറവിയെന്ന മഹാ മരുന്നുമായി വിരുന്നു വരുമെന്നോ!
കഷ്ടം!!
അപ്പോള്‍ അവര്‍ അന്ദരീക്ഷത്തില്‍ തൊടുത്തുവിട്ട നെടുവീര്‍പ്പിന്റെ
പൊള്ളുന്ന വടുക്കള്‍ കൊടുങ്കാറ്റിനാല്‍ മായുമോ?
വിഡ്ഢിത്തങ്ങള്‍ കൊണ്ട് കാടു കയറിയ സമതലങ്ങളില്‍
പ്രണയം ചോരപോടിഞ്ഞു നിലവിളിക്കുന്നു.
ഇറ്റുവീഴുന്ന ചോരയുമായി പ്രണയം ആദ്യം ചെന്ന് കയറിയ
ദേവാലയത്തിലെ മെഴുകുതിരി പൊടുന്നനെ അണഞ്ഞുപോയി.
അന്നാണ് അവര്‍ വിടപറഞ്ഞത്....
പിന്നെ ദേവാലയങ്ങള്‍ അവള്‍ക്കു ഇരിപ്പിടമായില്ല....
സുഖദമാര്‍ന്ന ഒന്നും...

Tuesday, October 12, 2010

ലൌഡ് സ്പീകെര്‍

ജയരാജും പി വൈ ജോസും ചേര്‍ന്ന് ഒരുക്കിയ ലൌഡ് സ്പീകര്‍ എന്നാ ചിത്രം എന്തുകൊണ്ടും നല്ലൊരു സിനിമ അനുഭവമാകുന്നു പ്രേക്ഷകന്.ഈ സിനിമ തിയേറ്ററില്‍ വേണ്ടത്ര കളക്ഷന്‍ നേടാന്‍ കഴിയാതെ പോയി എന്നുള്ളത് ദൌര്‍ഭാഗ്യം തന്നെ.സമീപ കാലത്ത് മലയാളസിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഭാവന ശോഷണത്തിന് ഒരു അപവാദമാണ് ഈ മനോഹര ചിത്രം.തികച്ചും കാലികമായ ,മലയാളിയുടെ ജീവിതത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യശോഷനത്തെയും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയും ,വാര്ധക്ക്യത്തിന്റെ വേദനകളെയും എല്ലാം തന്മയത്തത്തോടെ അവതരിപ്പിക്കുന്നു ഈ സിനമയില്‍.ഇതില്‍ എടുതുപരയെണ്ടാത് മേനോന്‍ സര്‍ എന്നാ കഥാപാത്രത്തിന്റെ സൃഷ്ടിയാണ്.മലയാളത്തിലെ പതിവ് ഫോര്‍മാറ്റില്‍ നിന്ന് മാറി പുതിയ ഒരാളെ ഒരു മുതിര്‍ന്ന റോള്‍ ചെയ്യാന്‍ ഇതിലൂടെ കാസ്റ്റ് ചെയ്തത് എന്ത് കൊണ്ടും നല്ല ഒരു തീരുമാനം തന്നെ.
ശശികുമാര്‍ എന്നാ മാധ്യമപ്രവര്‍ത്തകന്‍ മലയാളിയ്ക്ക് ഒരു പുതിയ മുഖം അല്ലെങ്കിലും തിരശീലയില്‍ അദ്ദേഹം തികച്ചും പുതുമ ഉള്ള ആളു തന്നെ.
കൃഷിനാശം വന്നു ആത്മഹത്ത്യ ചെയ്ത കര്‍ഷകരുടെ കൂട്ടത്തില്‍ നിന്നും തികച്ചും ഗ്രാമ്യമായ എല്ലാ വാസനകലോടും കൂടി നഗരത്തിന്റെ തിരക്കിലെയ്ക്ക് സാമ്പത്തിക നേട്ടം മാത്രം ലക്ഷ്യം വെച്ച എത്തുന്ന മൈക്ക്‌ എന്നാ മനുഷയനില്ലോടെയന്നു കഥ തുടങ്ങുന്നത്.ആത്മഹത്യ ചെയ്യാന്‍ തന്നെ കിട്ടില്ലെന്നു പറഞ്ഞ് കൈവിട്ടു പോയ തന്‍റെ ഭൂമി ബ്ലേഡ് പലിഷക്കാരന്റെ കയ്യില്‍ നിന്നും തിരിച്ചു പിടിക്കാന്‍ മൈക്‌ കണ്ടെത്തുന്ന മാര്‍ഗം തന്‍റെ ഒരു കിഡ്നി വില്‍ക്കുക എന്നതായിരുന്നു.മേനോന്‍ സാറിന്റെ ഒരു ഡോണര്‍ ആയി എത്തുന്ന മൈക്‌ നഗരത്തിന്റെ വീര്പുമുട്ടളില്‍ ഞെരുങ്ങി കഴിയുന്ന കുറെയധികം മനുഷ്യരെ കണ്ടുമുട്ടുന്നു.ഇടുങ്ങിയ ഫ്ലാറ്റിന്റെ മുറികളില്‍ തലച്ചിടപ്പെട്ടു മാനുഷികമായ വികാരങ്ങള്‍ നശിച്ച് പരസ്പരം അന്യരായി കഴിയുന്ന കുറെ കഥാപാത്രങ്ങള്‍ ഇതിന്റെ ഓരോ ഫ്രൈമിലും നമ്മളെ അസ്വസ്ഥരാക്കുന്നു.ഉറക്കെ സംസാരിക്കുന്നതു കൊണ്ട് മൈക്‌ എന്ന് വിളിപ്പേര് വീണ നമ്മുടെ നായകന്‍ ഇവരോടെല്ലാം ഉറക്കെ പറയുന്ന ,ഇവരോടെല്ലാം ഇടപെടുന്ന രീതി ഇനിയും ഗ്രാമങ്ങളില്‍ ബാകിയാവുന്ന നന്മയുടെ ഉത്തമ ഉദാഹരണം ആണ്.മൌലികമായി മനുഷ്യന്റെ മനസാക്ഷിയോട് സംവദിക്കുന്ന അനേകം മുഹൂര്‍ത്തങ്ങള്‍ വളരെ നല്ല സംഭാഷണ ശകലങ്ങള്‍ ചേര്‍ത്ത്‌ ഭംഗിയാക്കുന്നു .ഉദാഹരണമായി മൈകിനോട് എന്താ ചെരുപ്പിടാതെ എന്ന് ചോദിക്കുമ്പോള്‍ പറയുന്ന മറുപടി മണ്ണില്‍ ചവിട്ടുന്ന ഒരു സുഖം കിട്ടും എന്നാണ്.വളരെ നീണ്ട വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച് പേരും പണവും നേടിയിട്ടും ജീവിതത്തിന്റെ സായന്തനത്തില്‍ ആരോരുമില്ലാതെ കഴിയുന്ന മനുഷ്യനോട് തന്‍റെ അപ്പനും താനും തമ്മിലുള്ള ബന്ധം പറഞ്ഞ് കൊതിപ്പിക്കുന്നു മൈക്ക്‌ ഒരു സീനില്‍.എത്ര പ്രതികൂല സാഹജര്യത്തിലും മൈക്‌ തന്‍റെ വ്യക്തി വിശേഷം കാത്തു സൂക്ഷിക്കുന്നു.ഏറ്റവും ഒടുവില്‍ മൈക്‌ തിരികെ ഗ്രാമത്തിലേയ്ക്ക് പോകുന്നത് തന്‍റെ ബന്ധങ്ങലെക്കള്‍ പണത്തിനു പ്രാധാന്യം കൊടുക്കാന്‍ പറ്റില്ലെന്ന വളരെ വലിയെ ഒരു തത്വം പ്രേക്ഷകനെ അനുഭവിപ്പിച്ചതിനു ശേഷമാണ്..