Thursday, November 25, 2010
പ്രണയപര്‍വം
ഒരരുവി പുഴയെ അണിയിക്കാന്‍ മറന്നത്.
Sunday, November 21, 2010
മഴ മേഖങ്ങള്‍ കാറ്റിനോട് മന്ത്രിച്ചത്
എനിക്കു വേണം നമ്മുടെ പ്രണയത്തിന്റെ പേറ്റന്റ്
നിന്റെ കണ്ണുനീരില്‍നിന്നും
ഉപ്പു വാറ്റാന്‍..
മാറില്‍ തൂവിയ വിയര്‍പ്പിന്റെ തുള്ളികള്‍
സ്ഫാടികങ്ങള്‍ ആക്കാന്‍..
എനിയ്ക്ക് വേണം നമ്മുടെ കാമത്തിന്റെ പകര്‍പ്പകവാശം
നിന്റെ ത്വക്കിന്റെ സംഗീതം ചെവിയോര്‍ക്കാന്‍..
നിന്റെ ഉമിനീരിന്റെ നനവ് എന്റെ അധരത്തില്‍ പടര്‍ത്താന്‍..
അതെന്റെ ജീവന്റെ വളമായെങ്കിലോ..
തരുമോ എനിയ്ക്ക് നിന്റെ തരളമായ നോട്ടങ്ങളെ
കാഴ്ച മങ്ങുന്ന പാഴ്നിലങ്ങളില്‍ എനിയ്ക്ക് വേണ്ടി
ഒരുവേള ഒന്ന് കണ്ണ് ചിമ്മിയാലോ..
വേണ്ടിവരും എനിയ്ക്ക് നിന്റെ സാമര്‍ധ്യങ്ങളെ
പോരിന്റെ പുതിയ സമവാക്യങ്ങളില്‍
ഇടറി നില്‍ക്കാതെ പുതിയ അടവുകളിലെയ്ക്ക് മുന്നേറാന്‍
കഴിയുമോ നിന്റെ ശൃങ്കാരങ്ങളെ എന്നോടൊപ്പം
പറഞ്ഞയക്കാന്‍..
എന്‍റെ തണുത്ത ഉണ്മാദങ്ങള്‍ക്ക്
അതൊരുപക്ഷേ തീ കൊളുത്തിയെക്കും..
വേണം എനിയ്ക്ക് നിന്റെ കുസൃതികളെ
ചിരി മായുന്ന രാവുകളില്‍ എന്‍റെ ഓര്‍മക്കൂട്ടില്‍
മോചനമില്ലാത്ത തടവുപുള്ളിയാക്കാന്‍..
എനിയ്ക്ക് തന്നെ വേണം
നിന്റെ ചിരിയുടെ മന്താരക്കുലകള്‍
എന്‍റെ ചില്ലലമാരയിലെ വിനിമയ മൂല്യമില്ലാത്ത നിധിയായി..
മറ്റാര്‍ക്കു നല്‍കും നീ, എന്റെ കൌതുകത്തിന്റെ
നോട്ടം പേറുന്ന നിന്‍റെ കയ്യിലെ കടുകുമണി പോലത്തെ
മറുകും...അതിന്മേല്‍ തെറിച്ചു നില്‍ക്കുന്ന കറുത്ത രോമങ്ങളും..
തരുമോ എനിയ്ക്ക് വേണ്ടി നീ നിര്‍മിച്ച വാക്കുകളും
അതിലിരംബിയ പ്രണയത്തിന്റെ പുത്തന്‍ ലിപികളും..
എന്റെ എഴുത്തിന്റെ കാന്‍വാസില്‍ അത് നിറങ്ങള്‍ ചാലിച്ചെനെ..
സൂക്ഷിച്ചു വെച്ചോട്ടെ ഞാന്‍ നിന്‍റെ ചുംബനങ്ങളെ
മനസ്സില്‍ ആയിരം സൂര്യന്മാര്‍ ഒരുമിച്ചു കത്തുന്ന വേളയില്‍
മാനത്തുനിന്നു അവ മഴത്തുള്ളികളായി പെയ്തു വീണെങ്കില്‍..
താഴിട്ടു പൂട്ടട്ടെ ഞാന്‍ നിന്‍റെ സന്ദേഹങ്ങള്‍..
അറിവിന്റെ ആകാശത്തു അവ എനിയ്ക്ക് വേണ്ടി
പുതു നിലാവിന്റെ ചാല് കീറും..
എടുത്തോട്ടെ ഞാന്‍ നിന്‍റെ കാമനകളെ
നിരാശയുടെ ആത്മഹത്ത്യാ മുനമ്പില്‍
എനിയ്ക്ക് വേണ്ടി അവ ഒരു കയം തീര്‍ത്തെയ്ക്കും
ഒടുവിലത്തെ പിടച്ചിലിലും എന്‍റെ സ്ഥൂല ശരീരം
കത്തുന്നത് നിന്‍റെ മാറിലെ ചൂടേറ്റായിരിക്കും..
വിഴുങ്ങട്ടെ നിന്നെ ഞാന്‍ ..
പ്രണയം തണല്‍ വിരിക്കുന്ന ഹരിത വനങ്ങളില്‍
നിന്‍റെ പ്രാണനും കൊണ്ട് കുതിച്ചു പായും ഞാന്‍
വൈകി വരുന്ന വസന്തതെയും കാത്ത്..
നിന്‍റെ പ്രണയം തിന്നു വിശപ്പടക്കി..
കൈമാറൂ നിന്റെ ആധികള്‍
ഉത്ക്കണ്ടകള്‍...
നമുക്കൊരു പോളിസികൂടി എടുക്കാം
എന്നിട്ടു മതി സ്വപ്നങ്ങള്‍