കാമുകനായിരുന്നു അയാള്‍...
പ്രണയത്തിന്‍റെ വിഷ ദംശനം ഏറ്റ്
ജീവിതത്തിലും ഉന്മാദം ചാര്‍ത്തിയവന്‍
കാമത്തിന്റെ കാണാക്കയങ്ങളില്‍
പ്രണയിനിയുമായി മുങ്ങി താഴ്ന്നവന്‍
പ്രണയത്തിന്‍റെ ഗന്ധമായിരുന്നു അവന്റെ സ്ഥൂലമായ ശരീരത്തിന്
അവന്‍ നട്ടു പാകിയ സ്നേഹത്തിന്റെ തണല്‍ മരത്തിനു പിന്നില്‍ നിന്ന് ലോകം
അവരെ നോക്കി കണ്ണു ചിമ്മി
അവളുടെ ചുംബനമാണ് അവനെ ഏറെ വേദനിപ്പിച്ചത്
ഓരോ ചുംബനത്തിന് ശേഷവും തന്‍റെ ശരീരത്തില്‍ നിന്ന് പിന്‍വാങ്ങുന്ന
വിടര്‍ന്നു വികസിച്ച അവളുടെ കണ്പോലകളിലെ
ഇടതൂര്‍ന്ന പീലികള്‍ക്കുള്ളില്‍ ഇരുന്ന്‍ ദൈവം നെടുവീര്‍പ്പിട്ടു.
ഈ സമയം അവന്‍ ആകാശത്തേയ്ക്ക് രോഷത്തോടെ നോക്കി
തിളങ്ങുന്ന നക്ഷത്രങ്ങളായി അവരുടെ ചുംബനങ്ങള്‍
ആകാശത്തു മിന്നി തെളിഞ്ഞു.
പ്രണയിനികളുടെ ചുംബനങ്ങള്‍ കവര്‍ന്നെടുക്കുന്ന
മാലാഖമാര്‍ ആകാശത്തു പറന്നു നടക്കുന്നുണ്ടത്രേ!!
പ്രണയിക്കുന്ന വിദ്യയില്‍ മിടുക്കരായിരുന്ന നാം,
തിളയ്ക്കുന്ന പകലുകളില്‍ പരസ്പരം ഇറ്റിച്ച ,
വിയര്‍പ്പിന്റെ വിഷചാലുകള്‍ മായ്ച്ചുകളയാന്‍
കാലം മറവിയെന്ന മഹാ മരുന്നുമായി വിരുന്നു വരുമെന്നോ!
കഷ്ടം!!
അപ്പോള്‍ അവര്‍ അന്ദരീക്ഷത്തില്‍ തൊടുത്തുവിട്ട നെടുവീര്‍പ്പിന്റെ
പൊള്ളുന്ന വടുക്കള്‍ കൊടുങ്കാറ്റിനാല്‍ മായുമോ?
വിഡ്ഢിത്തങ്ങള്‍ കൊണ്ട് കാടു കയറിയ സമതലങ്ങളില്‍
പ്രണയം ചോരപോടിഞ്ഞു നിലവിളിക്കുന്നു.
ഇറ്റുവീഴുന്ന ചോരയുമായി പ്രണയം ആദ്യം ചെന്ന് കയറിയ
ദേവാലയത്തിലെ മെഴുകുതിരി പൊടുന്നനെ അണഞ്ഞുപോയി.
അന്നാണ് അവര്‍ വിടപറഞ്ഞത്....
പിന്നെ ദേവാലയങ്ങള്‍ അവള്‍ക്കു ഇരിപ്പിടമായില്ല....
സുഖദമാര്‍ന്ന ഒന്നും...
No comments:
Post a Comment