Thursday, November 25, 2010

പ്രണയപര്‍വം


വേദനിക്കുമ്പോള്‍ ജനിക്കുന്നതാണ് കവിതയെങ്കില്‍
കവികളെ എനിയ്ക്ക് ഭ്രമമാണ്.
പ്രണയിക്കുമ്പോള്‍ ലഭിക്കുന്നതാണ് വേദനയെന്കില്‍
പ്രണയം എന്‍റെ ശീലമാണ്.
അങ്ങനെ കവിതയും വേദനയും കണ്ടുമുട്ടുന്നത്
കടല്തീരതനെന്കില്‍
ഞാന്‍ വെറുക്കുന്നു തീരത്ത്‌ നിന്നുള്ള മടക്കത്തെ..
കടലിനെ ഉപമിച്ചു പ്രണയകവിതയെഴുതിയ വിഡ്ഢിയെ
കടല്‍ കൊണ്ട് പോയി ഭക്ഷിച്ചു കാണുമോ?
പ്രണയഭംഗത്തിന്‍റെ കണ്ണീരുകള്‍
കടല്‍ തീരങ്ങളിലത്രേ വീഴെണ്ടാത്
എന്ത് കൊണ്ട് എന്റെ പ്രനത്തിന്റെ
നിരാശകള്‍ കടല്‍ തീരത്തെ കണ്ണീരണിയിച്ചില്ല.
തിരകള്‍ കണ്ടു കാണും അവളുടെ കണ്ണിലെ
പിടികൊടുക്കാത്ത നിഗൂഡ ഭാവങ്ങള്‍.
അവന്‍റെ പ്രണയം തിന്നു വിശപ്പടക്കിയ
അവളുടെ കണ്ണില്‍ നിന്നും പോയ രശ്മികളില്‍
ഒരെണ്ണം അങ്ങ് ചക്രവാലഗളില്‍ ഒരു മിന്നലായി പടര്‍ന് കേറി
അന്നവന്‍ ആദ്യമായി കടല്‍ തീരങ്ങളെ കാമിച്ചു.
വിഷാദം ഊറ്റാന്‍ ഊക്കോടെ വന്ന തിരമാലകള്‍
നാണിച്ചു തല താഴ്ത്തി.
സംമാനമെന്നോണം തിരകള്‍ നനവ്‌ പടര്‍ത്തിയ
ആ സായന്തനത്തില്‍ അവര്‍ പ്രണയപുസ്തകത്തിനു
തീ കൊളുത്തുന്ന തിരക്കിലായിരുന്നു..
എന്തിനാവും കാമുകന്മാര്‍ വേര്‍പാടുകള്‍ തിരകളില്‍
കണ്ണീര്‍ പൊഴിച്ച് കൊണ്ടാടുന്നത്.
തിരകളിലല്ലേ മടങ്ങി വരവിന്റെ ആവേശം കത്തിപടരുന്നത്.
പ്രണയിനികളുടെ കണ്ണീരാവും കടല്‍ വെള്ളത്തില്‍ ഉപ്പ് കലര്‍ത്തിയത്.
ഈ അവിഹിത ബന്ധമാവാം അവരുടെ കടല്സ്നേഹത്തിന്റെ രഹസ്യം
ഓളങ്ങള്‍ നിലയ്ക്കുവോളം തീരങ്ങളെ പ്രണയിക്കുന്ന
കടലിനെ, അന്നാദ്യമായി അവന്‍ പ്രാണനില്‍ ചേര്‍ത്ത് വെച്ചു.
പ്രണയത്തിന്റെ ആത്മരഹസ്യം പറഞ്ഞുതന്നവള്‍ക്ക്
കൊടുക്കാന്‍ കരമണ്ണിന്റെ
കരളുരപ്പുള്ള വാക്കുകളല്ല കടല്‍ മണ്ണിന്റെ നൈര്‍മല്യം
തുളുമ്പുന്ന സാന്നിധ്യമാണ് അവന്‍ കാത്തു വെച്ചത്
വിരഹത്തിന്റെ നിമിഷങ്ങള്‍ പോലും അവളില്‍ നിന്നിരന്നു വാങ്ങി
കണ്ണീരുകൊണ്ട് കോട്ട പണിയുന്ന മാന്ത്രികനെയാവുമോ
അന്നവള്‍ കടല്‍ തീരത്ത് പ്രതീക്ഷിച്ചത്‌.
അതോ അടുത്ത രംഗത്തേയ്ക്ക് വേണ്ട ആടകള്‍
അളവുകള്‍ സഹിതം പറഞ് കേള്‍പ്പിക്കാനാണോ
അവള്‍ എന്നെ ക്ഷണിച്ചതെന്ന് തോന്നും.
ഏതു വേഷവും ചേരുന്ന ഒരസാധാരണ വേദിയില്‍
കാലങ്ങള്‍ അവളോടൊപ്പം ആടിയപ്പോള്‍
എങ്ങനെ കൂട്ടാതിരിയ്ക്കും എന്നെ, തുടര്‍ന്നുള്ള വേദികളില്‍.
എന്‍റെ പക്കലാണല്ലോ അവളുടെ മനസ്സിന്റെ അഴകളവുകള്‍,
അവളുടെ ഹൃദയത്തിലെ ചോര വീണ പാടുകള്‍,
അവളുടെ കാമത്തിന്റെ അനന്തതകള്‍.
വേര്‍പാടിന്റെ തത്വശാസ്ത്രങ്ങള്‍ അവളെ അറിയിക്കുന്ന തിരക്കില്‍
എന്‍റെ ഹൃദയവും ഒന്ന് തേങ്ങിയോ ..
ഇല്ല!!ആ നിമിഷങ്ങളില്‍ അവളുടെ കാമത്തിന്റെ കയ്യെഴുത്ത് പ്രതി
തയ്യാറാക്കുന്ന തിരക്കിലായിരുന്നു അവന്‍.
തിരകളുടെ നാണം കണ്ടില്ലെന് നടിക്കാന്‍ എന്താവും അവനെ പ്രേരിപ്പിച്ചത്‌
വിയര്‍പ്പു മണികളോ,ഉമിനീരിന്റെ നനവോ,
അതോ പുതുമഴപോലത്തെ അവളുടെ ഗന്ധമോ.